tt

മന്നാർഗുഡി: യു.എസിൽ പ്രസിഡന്റിനായുള്ള വിധിയെഴുത്ത് ആരംഭിച്ചപ്പോൾ തമിഴ്നാട്ടിലെ തുളസീന്ദ്രപുരം ഗ്രാമവും ഇവിടത്തെ ധർമ്മ ശാസ്താ ക്ഷേത്രവും ലോകം ലൈവായി കണ്ടു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുമ്പേ റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വിദേശ ന്യൂസ് ചാനലുകളുടെ പ്രതിനിധികൾ ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ക​മ​ല​ ​ഹാ​രി​സിന്റെ അമ്മ ശ്യാമള ഗോപാലിന്റെ കുടുംബക്ഷേത്രത്തിൽ എത്തി. പൂർണ, പുഷ്കല സമേതനായ ധർമ്മശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇവിടെ ഇന്നലെ കമലയ്ക്കായി പ്രത്യേക പൂജകളും നടന്നു. പുതുച്ചേരിയിൽ നിന്നെത്തിയ യു.എസ് സ്വദേശികൾ കമലാ ഹാരീസ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ഇവിടെ എത്തി പൂജകൾ കഴിപ്പിച്ചതും കൗതുകമായി. 2014​ ​മേ​യ് 5​ന് ​കും​ഭാ​ഭി​ഷേ​കം​ ​ന​ട​ന്ന​പ്പോ​ൾ​ ​ക​മ​ല​യു​ടെ​ ​പേ​രി​ലും​ ​നേ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ക​മ​ല​യു​ടെ​ ​പേ​ര് ​ക്ഷേ​ത്ര​ ​ചു​വ​രി​ലെ​ ​ശി​ല​യി​ൽ​ ​കൊ​ത്തി​വ​ച്ചി​രി​ക്കു​ന്നത് വിദേശ മാദ്ധ്യമങ്ങൾ പകർത്തി. ​ആകെമൊത്തം ഗ്രാമത്തിൽ ഉത്സവാന്തരീക്ഷം. ഇന്ന് രാവിലെ കൂടുതൽ മാദ്ധ്യമ പ്രവർത്തകർ ഇവിടേക്ക് എത്തും.

ക​മ​ല​യ്ക്ക് ​വി​ജ​യാ​ശം​സ​ ​നേ​ർ​ന്ന് ​ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ൽ കൂടുതൽ​ ​ഫ്ല​ക്സ് ​ബോ​ർ​ഡു​കൾ ഇന്നലെ ഉയർന്നു. വീടുകൾക്കു മുന്നിൽ കോലത്തിനൊപ്പം കമലയ്ക്ക് വിജയാശംസ നേരുന്ന എഴുത്തുകളും പ്രത്യക്ഷപ്പെട്ടു.

പ്രദേശത്തെ കൗൺസിലർ സുധാകർ ജയരാമനാണ് ക്ഷേത്രത്തിനു മുന്നിൽ കമലയ്ക്ക് വിജയാശംസ നേർന്ന് ആദ്യം ബോർഡ് സ്ഥാപിച്ചത്. കമലാ ഹാരീസ് യു.എസ് പ്രസിഡന്റാകാനുള്ള തുളസീന്ദ്രപുരത്തുകാരുടെ പ്രാർത്ഥനയെകുറിച്ച് നേരത്തെ കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.