തിരുവനന്തപുരം : നവകേരളം കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം നടന്നു. പ്രസിഡന്റ്‌ എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അഡ്വ. മുബാറക്ക് റാവുത്തർ മലയാളദിന സന്ദേശം നൽകി.ജോയിന്റ് സെക്രട്ടറി ഞെക്കാട് പ്രകാശ് ശ്രേഷ്ഠഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി വർക്കല മോഹൻദാസ്, സംഘമിത്ര സംസ്ഥാന കൺവീനർ സുബൈർ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു.