രാമപുരം: രാമപുരം വേളാംവിളാകം ശ്രീമൂകാംബിക ദേവിക്ഷേത്രം ഭരണസമിതി തിരഞ്ഞെടുപ്പ് പൊതുയോഗം രക്ഷാധികാരി പി.കരുണാകരന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജി.അംബികുമാർ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി എസ്.പ്രകാശ് റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായി പി.കരുണാകരൻ (രക്ഷാധികാരി),എസ്.സത്യരാജ് (പ്രസിഡന്റ്), എ.ശിവദാസ്,ആർ.മധുസൂദനൻ (വൈസ് പ്രസിഡന്റുമാർ),ജി.അംബികുമാർ(സെക്രട്ടറി), എസ്.പ്രകാശ്, എസ്.വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ),പ്രണവം.ബി.ബിജു (ഖജാൻജി), രാമപുരം സജീവ് (കൺവീനർ), ആർ.വേണു, എസ്.രാജീവ് (ജോയിന്റ് കൺവീനർമാർ),ബി.മധുസൂദനൻ, ടി.എൽ.അനിൽ, എ.അജീഷ്,കെ.എസ്.സാബു (കേരളകൗമുദി),വി.ടി.സുനിൽ,ബി.ശ്രീകുമാർ,ജി.സുരേഷ് കുമാർ(കുഞ്ചൻ), പി.സുരേന്ദ്രൻ,ജി.വിനു,കെ.സി.ഗിരീഷ് കുമാർ,പി.വിലാസിനി,കെ.ദമയന്തി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.