
നെയ്യാറ്റിൻകര: വിവിധ ആവശ്യങ്ങളുന്നിച്ച് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് നെയ്യാറ്റിൻകര പെൻഷൻ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.നെയ്യാറ്റിൻകര ബ്ലോക്കിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പെൻഷൻ ട്രഷറിക്ക് മുന്നിൽ നടന്ന ധർണ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.സംഘ് മുൻ സംസ്ഥാന പ്രസിഡന്റ് പി.പ്രഭാകരൻ നായർ, സംസ്ഥാന കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ കെ.ജയകുമാർ, ബ്ലോക്ക് പ്രസിഡന്റ് ഡി.അനിൽ കുമാർ, സെക്രട്ടറി എ.അനിൽകുമാർ, ഖജാൻജി വി.കെ. രമേശൻ, ആർ.എസ്.എസ് നെയ്യാറ്റിൻകര ഖണ്ട് കാര്യവാഹ് സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പെൻഷൻ ട്രഷറി ഓഫീസർക്ക് നിവേദനം നൽകി.