തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ 11 മുതൽ 15 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കൺസൾട്ടേഷനും വിവിധ ടെസ്റ്റുകളും സൗജന്യമായിരിക്കും. രക്തപരിശോധനക്കായി 10ന് ആശുപത്രിയിൽ എത്തണം. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഡയറ്റ് കൺസൾട്ടേഷനും ലഭ്യമാണ്. ഫോൺ. 7902793097, 9745964777