j

ആദ്യ ദിനത്തിൽ തന്നെ ജൂഡോ മത്സരം സംബന്ധിച്ച് പരാതി ഉയർന്നു. 44 കിലോയ്ക്കു താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിലാണ് പരാതി. മത്സരഫലത്തിലും മാർക്ക് നൽകിയതിലും അപാകത ഉണ്ടെന്നു ചൂണ്ടിക്കാട്ടി മത്സരാർത്ഥിയായ തിരുവനന്തപുരം അയ്യങ്കാളി സ്പോർട്സ് സ്കൂളിലെ എൻ.രമിതയാണ് പരാതി നൽകിയത്.
ജൂഡോ മത്സരത്തിൽ കമഴ്ന്നു വീണാൽ പോയിന്റ് ഇല്ല എന്നാണ് ചട്ടം.രമിതയെ എതിരാളി എടുത്തെറിഞ്ഞപ്പോൾ കമഴ്ന്നാണ് വീണത്. എന്നാൽ അതിൽ എതിരാളിക്ക് പോയിന്റ് ജൂറി അംഗങ്ങൾ നൽകി.എതിരാളി വിജയിക്കുകയും ചെയ്തു.

ഇതേ ചൊല്ലി തർക്കവും വാക്കേറ്റവുമുണ്ടായി. രമിത പൊട്ടികരഞ്ഞു.