തിരുവനന്തപുരം: സപ്ലൈകോയ്ക്കു വേണ്ടി വാതിൽപ്പടി വിതരണം നടത്തുന്ന ട്രാൻസ്‌പോർട്ടിംഗ് കരാറുകാർ വീണ്ടും സമരത്തിന്. സാധനങ്ങൾ വിതരണം ചെയ്തതിന്റെ ബിൽ കുടിശിക 10ന് മുൻപ് നൽകിയില്ലെങ്കിൽ 11ന് കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്തിനു മുന്നിൽ ധർണ നടത്തുമെന്ന് കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസയേഷൻ (എൻ.എഫ്.എസ്.എ) അറിയിച്ചു.