
തിരുവനന്തപുരം : ഇൻഡോ ജർമൻ സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി ജർമനിയിലെ സെന്റ് തോമസ് ജിംനാസിയം വെറ്റൻ ഹൗസൻ സ്കൂളിലെ വിദ്യാർത്ഥികൾ കേരളനിയമസഭ സന്ദർശിച്ചു.ഇൻഡോ ജർമൻ കൾച്വറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി 20 വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം ഒരാഴ്ചയായി കഴക്കൂട്ടം ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ സന്ദർശനത്തിലാണ്. കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്നും ഒരു സംഘം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ജർമനിയിലെ വിദ്യാലയം സന്ദർശിച്ചിരുന്നു.