വിഴിഞ്ഞം: രാഷ്ട്രീയ യുവജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ് ആദിൽ ഷാ,പരശുവയ്ക്കൽ രാജേന്ദ്രൻ,തെന്നൂർക്കോണം ബാബു,അഡ്വ.ജി.മുരളിധരൻ,വിഴിഞ്ഞം ജയകുമാർ,എസ്.സുനിൽ ഖാൻ, റഫസ് ഡാനിയേൽ,എം.പ്രണവ്,വട്ടവിള രാജൻ,എസ്.എസ്.അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.കോവളം നിയോജക മണ്ഡലം പ്രസിഡന്റായി ആർ.എസ്.വിപിൻ രാജിനെയും വൈസ് പ്രസിഡന്റായി ആർ.അനീഷ് കുമാറിനെയും ജനറൽ സെക്രട്ടറിയായി അലൻ ജോൺസിനെയും തിരഞ്ഞെടുത്തു.