
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശുപത്രി ഓടയിൽ നിന്നും മലിനജലം ഓപ്പറേഷൻ തീയേറ്ററിൽ കയറിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തിയറ്ററിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് വിനീത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജയശങ്കർ നേതൃത്വം നൽകി. മലിന ജലം കയറുന്നതിനോടൊപ്പം ചോർന്നൊലിക്കുന്ന ഓപ്പറേഷൻ തീയേറ്ററിന് കൊട നൽകി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഹുൽ വിഷ്ണുപുരം മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് നേതാക്കളായ സനൽ മാറാടി,റോയ് റൊമാൻസ്,അരുൺ സേവിയർ,അഭിജിത്ത്,ജോയി ഫിലിപ്പ്,അജയൻ എന്നിവർ നേതൃത്വം നൽകി.