
നെയ്യാറ്റിൻകര : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് നെയ്യാറ്റിൻകര ബ്ലോക്ക് മാതൃഭാഷാദിനാചരണം നടത്തി. നെയ്യാറ്രിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.വിനോദ് വെള്ളായണി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് എച്ച്.ക്രിസറ്റൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി ഡി.ശ്രീകണ്ഠൻ,ട്രഷറർ എൻ.എസ്.അജയൻ,സാംസ്കാരിക സമിതി കൺവീനർ ഗീതാവിൻസ്റ്റൺ തുടങ്ങിയവർ സംസാരിച്ചു.