തിരുവനന്തപുരം:ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 52-ാമത് ചരമവാർഷികാചരണം ഇന്ന് ഡി.സി.സി അങ്കണത്തിൽ നടക്കും.രാവിലെ 9 ന് പുഷ്പാർച്ചനയ്ക്ക് ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം ഡോ.ജോർജ്ഓണക്കൂർ ഉദ്ഘാടനം ചെയ്യും.എസ്.ഭാസുരചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കും.