hi

വെഞ്ഞാറമൂട്:ഗുരുധർമ്മ പ്രചാരണ സഭ വാമനപുരം മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് ഡോ.സുശീലയുടെ അദ്ധ്യക്ഷതയിൽ ഗുരുധർമ്മ പ്രചാരണ സഭ ദേശീയ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു.കേന്ദ്ര എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ അശോകൻ മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര സമിതി ഭാരവാഹി ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,ജില്ലാ സെക്രട്ടറി വിജയകുമാർ,കൊഞ്ചിറ മോഹനൻ നായർ എന്നിവർ സംസാരിച്ചു.കേന്ദ്ര സമിതി ഭാരവാഹി മനോഹരൻ സ്വാഗതവും മണ്ഡലം സെക്രട്ടറി മോഹനൻ റിപ്പോർട്ടും അവതരിപ്പിച്ചു.ശ്രീദേവി നന്ദി പറഞ്ഞു.