സൂക്ഷ്മദർശിനിയുമായി ബേസിലും നസ്രിയയും

ss

ഇന്ന് ഐ ആം കാതലൻ. നാളെ സ്വർഗം, മുറ ,ഒരു അന്വേഷണത്തിന്റെ തുടക്കം, ജമീലാന്റെ പൂവൻകോഴി. അഞ്ച് റിലീസുകളുടെ വാരമാണിത്. ഒൻപത് ചിത്രങ്ങളാണ് ഇൗമാസം റിലീസിന് ഒരുങ്ങുന്നത്. തമിഴിൽ നിന്ന് മേജർ റിലീസായി 14ന് കങ്കുവ എത്തും.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, എന്നീ സൂപ്പർ ഹിറ്റുകൾക്കും പ്രേമലു എന്ന ബ്ളോക്ക് ബസ്റ്ററിനുശേഷം നസ്ളിനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒരുമിക്കുന്ന ഐ ആം കാതലൻ എന്ന ചിത്രത്തിൽ അനിഷ്മ അനിൽകുമാറാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ദു ഹാറൂൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മുറ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്നു. എഴുപതിലധികം താരങ്ങൾ അണിനിരക്കുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എം.എ നിഷാദിന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ഇടവേളയ്ക്കുശേഷം വാണിവിശ്വനാഥ് മടങ്ങിയെത്തുന്ന ചിത്രംകൂടിയാണ്. ഷാജഹാൻ സംവിധാനം ചെയ്യുന്ന ജമീലാന്റെ പൂവൻകോഴിയിൽ ബിന്ദുപണിക്കരാണ് ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിൽ അർജുൻ അശോകൻ, അപർണദാസ്, സംഗീത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. 15ന് റിലീസ് ചെയ്യും. ഷറഫുദ്ദീൻ, എെശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഹലോ മമ്മി 21ന് തിയേറ്രറിൽ.നവാഗതനായ വൈശാഖ് എലൻസ് ആണ് സംവിധാനം.

ബേസിൽ ജോസഫും നസ്രിയയും ആദ്യമായി ഒരുമിക്കുന്ന സൂക്ഷ്മദർശിനി 22ന് തിയേറ്ററിൽ. എം.സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റിന്റെയും എ വിഎ പ്രൊഡഷൻസിന്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് നിർമ്മാണം.

താ‌ടിയും മീശയും കളഞ്ഞ് നടൻ ദേവ് മോഹൻ എത്തുന്ന പരാക്രമം ഈ മാസം റിലീസ് ചെയ്യും. അർജുൻ രമേശ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വാഴയിലെ താരങ്ങളായ സിജു സണ്ണി, ജോമോൻ ജ്യോതിർ തുടങ്ങിയവരുമുണ്ട്.