kalolsavam

വർക്കല: വർക്കല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇടവ എം.ആർ.എം.കെ .എം .എം.എച്ച്.എസ്.എസിൽ തുടക്കമായി. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ലെനിൻരാജ്,ഇടവ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഹർഷാദ് സാബു,ബിന്ദു.സി, വാർഡ് മെമ്പർ റിയാസ് വഹാബ്,പി.ടി.എ പ്രസിഡന്റ് ബിജോയ്.കെ,പ്രിൻസിപ്പൽ എം.എസ്.ജലീൽ,ഹെഡ്മിസ്ട്രസ് എം.എസ്. വിദ്യ,എച്ച് .എം .ഫോറം കൺവീനർ കൃഷ്ണകുമാർ.ടി തുടങ്ങിയവർ സംസാരിച്ചു.വർക്കല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിനി.ബി.എസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ഹുദ.എഫ് നന്ദിയും പറഞ്ഞു.