തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കെൽട്രോൺ എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കെൽട്രോൺ ഹെഡ് ഓഫീസിന് മുന്നിൽ ത്രിദിന സത്യഗ്രഹം ആരംഭിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 20ന് സെക്രട്ടേറിയറ്റ് മാർച്ചും തുടർന്ന് അനിശ്ചിതകാല പണിമുടക്കും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.കെ.ഇ.എ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.വർക്കിംഗ് പ്രസിഡന്റ് ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആർ.സുനിൽ,ട്രഷറർ മിനി എന്നിവർ പങ്കെടുത്തു. സത്യഗ്രഹം നാളെ സമാപിക്കും.