shattil

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഷട്ടിൽ ബാഡ്മിന്റൻ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ താരങ്ങൾ ഷട്ടിൽ കോക്കുമായി വരണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിനെതിരെ പ്രതിഷേധം. മറ്റിനങ്ങൾക്കെല്ലാം ആവശ്യമായ സാമഗ്രികൾ സംഘാടകർ നൽകുമ്പോൾ ഷട്ടിൽ കോക്ക് മത്സരാർത്ഥികൾ തന്നെ വാങ്ങണമെന്നത് എന്ത് ന്യായത്തിലാണെന്ന് ഇന്നലെ ചോദ്യമുയർന്നു. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായിക മേളയിലാണ് കുട്ടികൾക്ക് തങ്ങൾ തന്നെ വാങ്ങിയ കോക്കുമായി മത്സരത്തിനിറങ്ങേണ്ടി വന്നത്.

 200 രൂപയുടെ കോക്ക് വേണം

200 രൂപ മുതൽ വിലയുള്ള സ്റ്റാൻഡേർഡ് കോക്ക് തന്നെ മത്സരത്തിന് വേണം. അതും പത്തെണ്ണമുള്ള സെറ്റ്. ഇതിനെ രക്ഷിതാക്കളും കോച്ചുകളും ഉൾപ്പെടെ അതിർത്തെങ്കിലും അധികൃതർ ഗൗനിച്ചില്ല.