
പൂവാർ:പൂവാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ലാബിന്റെ ഉദ്ഘാടനവും,ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി മെഷീന്റെ ഉദ്ഘാടനവും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻ ഡാർവിൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യ ദേവൻ,പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,ബ്ലോക്ക് പഞ്ചായത്തംഗം രേണുക,പൂവാർ ഗ്രാമപഞ്ചായത്ത് അംഗം സജയകുമാർ,മെഡിക്കൽ ഓഫീസർ ഡോ.എബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.