 
പത്തനാപുരം: സെന്റ് സ്റ്റീഫൻസ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് പൗരസ്ത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മാതൃഭാഷയും സംസ്‌കാര നിർമ്മിതിയും' എന്ന വിഷയത്തിൽ ദേശീയ സെമിനാറും മാതൃഭാഷ വാരാചരണ സമാപനവും സംഘടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എസ്. ജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ.ബിജു അദ്ധ്യക്ഷനായി. ഫാ. ജോർജ്ജ് മാത്യു, ഫാ. റോയി ജോൺ, ലിജു.ടി.വർഗീസ്, ഡോ.ഷീബ.കെ. ജോൺ, ഡോ.സി.ജി.ബിൻസിമോൾ, ടീജ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് കാവ്യാർച്ചന, പ്രബന്ധാവതരണങ്ങൾ, ഭാഷാ ചർച്ചകൾ എന്നിവ നടന്നു.