കൊച്ചി: സംസ്ഥാന സ്കൂൾ കായി​കമേളയി​ൽ ബാഡ്മിന്റൺ,ടെന്നിസ്,ജൂഡോ മത്സരങ്ങളിൽ തലസ്ഥാന ജില്ലയുടെ പടയോട്ടം. ടെന്നീസിൽ ആൺകുട്ടികളിൽ വിഷ്ണു നാരായൺ മേനോൻ (ക്രൈസ്റ്റ് നഗർ), ഈശ്വർ ശങ്കർ (ക്രൈസ്റ്റ് നഗർ), വിനായക് രാജേഷ് (സെന്റ് ജോൺസ്, എച്ച്.എസ്.എസ്), വൈഷ്ണവ് വി.എസ് (സാൽവേഷൻ ആർമി സ്‌കൂൾ), ആഷിഷ് സുജി (സെന്റ് ജോൺസ്, എച്ച്.എസ്.എസ്) എന്നിവരടങ്ങുന്ന ടീം എറണാകുളത്തെയാണ് പരാജയപ്പെടുത്തിയത്.
പെൺകുട്ടികളിൽ ശ്രീലക്ഷ്മി എ.ആർ. നായർ (കോട്ടൺഹിൽ സ്‌കൂൾ), വൈഗ ഡി.എസ്. (കോട്ടൺഹിൽ സ്‌കൂൾ), വൈഷ്ണവി (ഗേൾസ് എച്ച്.എസ്.എസ്., പട്ടം), ഭവ്യ ബി.എസ്. (ക്രൈസ്റ്റ് നഗർ സ്‌കൂൾ), സ്‌നേഹാ എസ്. ഷാജി (ജി.ജി.എച്ച്.എസ്.എസ്. പേരൂർക്കട) എന്നിവരടങ്ങുന്ന ടീം പാലക്കാടിനെയാണ് തോൽപ്പിച്ചത്.
ബാഡ്മിന്റൺ ടീമിനത്തിലും തിരുവനന്തപുരത്തിന്റെ ആധിപത്യമായിരുന്നു. ഇരു വിഭാഗത്തിലും കോഴിക്കോടിനെയാണ് പരാജയപ്പെടുത്തിയത്. ആൺകുട്ടികളിൽ അർജുൻ ഷൈൻ (കൺകോർഡിയ സ്‌കൂൾ), മുഹമ്മദ് ഫർഹാൻ (എ.എം.എച്ച്.എസ്. തിരുമല), ആദിത്യൻ (എ.എം.എച്ച്.എസ്. തിരുമല), മുഹമ്മദ് ഹാഷിം ( മുസ്ലിം ഹൈസ്‌കൂൾ, കണിയാപുരം), മുഹമ്മദ് യാസിൻ (മെഡിക്കൽ കോളേജ് സ്‌കൂൾ) എന്നിവരുടെ ടീമാണ് ജേതാക്കളായത്.
പെൺകുട്ടികളിൽ ശ്വേതാ (എ.എം.എച്ച്.എസ് തിരുമല), സഞ്ജന (എം.വി.എച്ച്.എസ്.എസ്, തുണ്ടത്തിൽ), അനഘ അനിൽ (ജി.കാർത്തികേയൻ മെമ്മോറിയൽ സ്‌കൂൾ, ആര്യനാട്), നിരഞ്ജനാ അനിൽ (സെന്റ് മേരീസ്, പട്ടം), അൽമാസ് റിയാസ് (സെന്റ് ജോൺസ് സ്‌കൂൾ നാലാഞ്ചിറ) എന്നിവരാണ് ചാമ്പ്യന്മാരായത്.

ജൂഡോ രാജ, ജി.വി. രാജ

നിമ്മിയുടെയും ജലീൽ ഖാന്റെയും കോച്ചിംഗി​ന് കീഴിലെത്തിയ ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ 16 ജൂഡോ താരങ്ങളിൽ ആറ് സ്വർണമെഡലും രണ്ട് വെള്ളി മെഡലുമുൾപ്പെടെ നേടി. വിഷ്ണുപ്രിയ,റിൻഷ ഷെറിൻ,അനുശ്രീ, അഭിരാമി, പി. ഇൻഷ, അക്ഷയ് തോമസ് എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ഒന്നാമതെത്തിയത്. അഹല്യ, കെ. ഷിബിലി എന്നിവർ വെള്ളിയും ആർ. രേവതി വെങ്കല മെഡലും സ്വന്തമാക്കി.