തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരിൽ എറണാകുളം മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങൾ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്ന് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി നേതൃയോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. കാലങ്ങളായി ഭൂമി കൈവശംവച്ച് പട്ടയം ഉൾപ്പെടെയുള്ള ആധികാരിക രേഖകളോടെ അധിവസിക്കുന്ന ആളുകളുടെ ഭൂമിക്കുമേൽ പുതിയ അവകാശവാദം ഉന്നയിക്കുന്നത് സാമൂഹിക അന്തരീക്ഷം തകർക്കാനും കലാപങ്ങൾ സൃഷ്ടിക്കാനും കാരണമാകും. വിഷയത്തിൽ സർക്കാർ വോട്ട് ബാങ്ക് പരിഗണനയ്ക്കപ്പുറം അവധാനതയോടുകൂടി പ്രവർത്തിക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു
വഖഫ് ബോർഡ് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ടി.കെ.സോമശേഖരൻ,വിഷ്ണു ഹരി,കെ.കെ.വേണു,സതീഷ്.ടി.പദ്മനാഭൻ,ടി.പി.സജീവ് കുമാർ,ഉമേഷ് കുമാർ,സത്യശീലൻ വർക്കല,കിളിരൂർ രാമചന്ദ്രൻ,ജ്യോതിഷ് കുമാർ,പ്രകാശൻ മുത്താന,കെ.ടി.മുരളി,വിജയകുമാർ മേൽവട്ടൂർ,എസ്.എൻ.മുരളി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.