1

പൂവാർ: ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം ഗവ.ആർട്സ് കോളേജിൽ ആയുർവേദ ദിനാഘോഷം സംഘടിപ്പിച്ചു. കോളേജിനു മുന്നിലെ സ്നേഹാരാമത്തിൽ ഔഷധ സസ്യത്തൈ നട്ടുകൊണ്ട് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മലയാള വിഭാഗം മേധാവി ഡോ.സെലിൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആതിര, വോളന്റിയർമാരായ ഗോകുൽ,അഖില എന്നിവർ സംസാരിച്ചു.ആയുർവേദം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഡോ.അശ്വതിയും വിദ്യാർത്ഥികളുടെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ.വിനു വിജയനും ക്ലാസെടുത്തു. വെങ്ങാനൂർ ഗവ.ആയുർവേദ ആശുപത്രിയും കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ ബോധവത്കരണ ക്ലാസ്,ആയുർവേദ ക്വിസ് പരിപാടി, ഔഷധ സസ്യ വിതരണം,ഔഷധ സസ്യതോട്ട നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.