തിരുവനന്തപുരം: പെൻഷൻകാർക്ക് ബയോമെട്രിക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാമ്പയിൻ ആരംഭിച്ചു.തലസ്ഥാനത്ത് തിരുവനന്തപുരം, പട്ടം, തമ്പാനൂർ, നന്തൻകോട്, കൈതമുക്ക് ശാഖകളിലാണ് ഈ വർഷം ക്യാമ്പുകൾ നടക്കുന്നത്.

പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനും വിവിധ ഡിജിറ്റൽ മോഡുകൾ ഉപയോഗിക്കുന്നതിനും സഹായിക്കുന്നതിന്റെ ഭാഗമായി ഡി ഒ പി പി ഡബ്യൂ അണ്ടർ സെക്രട്ടറി നാഗേന്ദർ കുമാർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. ഈ ക്യാമ്പുകളിൽ, യുഐഡിഎഐ പെൻഷൻകാർക്ക് ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇതര സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായവും ലഭിക്കും.നവംബർ ഒന്നു മുതൽ മുപ്പതു വരെ 800 ലൊക്കേഷനുകളിലാണ് രാജ്യവ്യാപകമായി 'കാമ്പയിൻ 3.0' ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.