
മലയിൻകീഴ്: സംസ്ഥാന സാക്ഷരതാ മിഷൻ 2022ൽ നടത്തിയ 'പഠ്‌ന ലിഖ്‌ന അഭിയാൻ' പരീക്ഷയിൽ 100ൽ 100 മാർക്കും നേടിയ വിളപ്പിൽശാല നെടുങ്കുഴി ജിത്തുഭവനിൽ എ. ജയിംസ്(106) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 10ഓടെ വീട്ടിലായിരുന്നു അന്ത്യം. കണ്ണട ഉപയോഗിയ്ക്കാതെ മരിയ്ക്കുന്നതിന്
രണ്ട് ദിവസം മുമ്പുവരെ മുടങ്ങാതെ അക്ഷരമുത്തച്ഛൻ
പത്രം വായിക്കുമായിരുന്നു. കർഷകനായിരുന്ന ജയിംസ് സാക്ഷരതാ മിഷന്റെ നേമം ബ്ലോക്കിലെ പ്രായം കൂടിയ പഠിതാവായിരുന്നു. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രത്‌നാഭായി, മേഴ്‌സി, ജീവരത്‌നം, ലിസി,ലില്ലി. മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ ജോൺസൺ. ഫാ. ജനറൽസൺ, മോഹനൻ, വിൽഫ്രഡ്. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 4ന്.