തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ പൊലീസ് നടത്തിയ റെയ്ഡിലും വനിതാ നേതാക്കളെ അപമാനിച്ചതിനുമെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കോൺഗ്രസ് നേതാവ് ഡി.സുദർശനൻ ഉദ്ഘാടനം ചെയ്തു. റെയ്ഡിന് ചുക്കാൻ പിടിച്ച മന്ത്രി എം.ബി.രാജേഷിന്റെ കോലം കത്തിച്ചു. ജലീൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ എന്നിവർ സംസാരിച്ചു. മാരായമുട്ടം സുരേഷ്, കൊഞ്ചിറവിള വിനോദ്, ചെറുവയ്ക്കൽ പത്മകുമാർ, കെ.വി.അഭിലാഷ്, ചാക്ക രവി, സി.ശ്രീകല, കൊയ്ത്തൂർക്കോണം സുന്ദരൻ, നിനോ അലക്സ്, മനേഷ് രാജ്, ആർ.ഹരികുമാർ, വെമ്പായം മനോജ്, ഗോപുനെയ്യാർ, വെള്ളൈക്കടവ് വേണുകുമാമർ, അണിയൂർ പ്രസന്നകുമാർ, അജിത് ലാൽ കെ.പി, അനിത തുടങ്ങിയവർ നേതൃത്വം നൽകി.