parassala-block-panchayat

പാറശാല: പാറശാല വെറ്ററിനറി പോളിക്ലി നിക്കിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒ.പി മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.സതീഷ്, പാറശാല ഗ്രാമ പഞ്ചായത്ത് അംഗം എം.സുനിൽ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ.ശ്രീകുമാർ പി.എസ്, വെറ്ററിനറി പോളിക്ലിനിക് സീനിയർ വെറ്ററിനറി സർജൻ ഡോ.ടെസ്സി തുടങ്ങിയവർ സംസാരിച്ചു.