തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പാഴ് വസ്തുക്കൾ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് അഡീഷണൽ സെക്രട്ടറിയായ ഇടതുസംഘടനാ നേതാവിനെതിരെ ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് വിജിലൻസിന് പരാതി നൽകി. അനുമതിയില്ലാതെ പാഴ് വസ്തുക്കൾ വില്പന നടത്തിയതിലൂടെ സർക്കാരിന് ലഭിക്കേണ്ട 25ലക്ഷം രൂപ നഷ്ടമായെന്നും ഇതേകുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി.