നെടുമങ്ങാട്: റീൽസ് ചിത്രീകരിക്കാൻ ബൈക്ക് അഭ്യാസം നത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്. പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും രഹസ്യമായി ഉടമകളുടെ വീടുകളിലെത്തിയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. സംസ്ഥാനത്താകമാനം നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ രാവിലെ മുതൽ ഉച്ചവരെ നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴിൽ നടത്തിയ പരിശോധനയിൽ നാല് വാഹനങ്ങൾ പിടിച്ചെടുത്തു. വലിയമല പൊലീസ് പരിധിയിൽ രണ്ടും നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ രണ്ടും ബൈക്കുകൾ വീതമാണ് പിടികൂടിയത്. ബൈക്കുകളെ ആർഫിഷ്യൽ ചെയ്ത് സൈലൻസർ ഇല്ലാതെയും റോഡിലിറക്കാൻ പാകമല്ലാതതുമായ വാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ചു നാളുകലായി ഇൻസ്റ്റാഗ്രാമിൽ അപലോഡു ചെയ്ത റീൽസുകൾ മോട്ടോർ വാഹനവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അപകടരമായി റോഡിൽ അഭ്യാസങ്ങൾ നടത്തി മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ച് റീൽസുകൾ നടത്തുന്നവരുടെ വാഹനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങൾക്ക് എതൊക്കെ തരത്തിലുള്ള പിഴ ചുമത്തണമെന്ന കാര്യത്തിൽ ആലോചനയിലാണ് അധികൃതർ.