തിരുവനന്തപുരം: കാൻസർ രോഗ നിയന്ത്രണ രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം.ഇന്ന് ഉച്ചയ്ക്ക് 2ന് ആർ.സി.സിയിൽ നടക്കുന്ന ചടങ്ങിൽ അഡിഷണൽ ഡയറക്ടർ ഡോ.സജീദ്.എ പഞ്ചായത്ത് അധികൃതരെ ആദരിക്കും.ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് അർ.സി.സിയുടെ സഹകരണത്തോടെ ക്യാമ്പുകൾ ഉൾപ്പെടെ സംഘടിപ്പിച്ച് മുൻകൂർ രോഗനിർണയ പരിപാടി നടപ്പിലാക്കുന്നത്.