വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂത്തുപറമ്പ് ഭദ്രകാളി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. പാലാംകോണം വാദ്ധ്യാരുകോണം സ്വദേശി മനു (30), നെടുമങ്ങാട് കരിപ്പൂർ കള്ളുവിളാകം സ്വാദേശിയുമായ ശ്രീകുമാർ (38) എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് 29ന് ക്ഷേത്ര ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് ദേവിക്ക് ചാർത്തിയിരുന്ന മാല,​ കാണിക്ക വഞ്ചിയിലെ രൂപ,​ സി.സി.ടി.വി മോണിറ്റർഎന്നിവയാണ് മോഷ്ടിച്ചത്. തുടർന്ന് സമീപത്തുള്ള സി.സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു പ്രതികളും ജില്ലയിലെ നിരവധി ക്രിമിനൽ- കൊലപാതക കേസുകളിലെ പ്രതികളാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശപ്രകാരം സി.ഐ അനൂപ് കൃഷ്ണ, എസ്.ഐമാരായ ഷാൻ,ഷാജി,എ.എസ്.ഐ ഇർഷാദ്,എസ്.സി.പി.ഒ മനോജ് സി.പി.ഒ മാരായ അനീഷ്,വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.