
പള്ളിക്കൽ: ചെറിയൊരു മഴപെയ്താൽ മതി തുമ്പോട് കൊച്ചാലുംമൂടിനടത്തെ വളവ് വെള്ളക്കെട്ടാകും. എപ്പോഴും തിരക്കുള്ള റോഡിലാണ് ഇങ്ങനെ വെള്ളം കെട്ടിനിൽക്കുന്നത്. ഈ വഴി കാൽനടപോലും പറ്റില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ വസ്ത്രങ്ങളിൽ മലിനജലം തെറിച്ചു വീഴുന്നത് പതിവാണ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനധയിലുള്ള റോഡായതിനാൽ പഞ്ചായത്തധികൃതർ കൈയൊഴിഞ്ഞമട്ടാണ്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്യവും ഇവിടെ ഏറെയാണ്. റോഡിന്റെ വശത്ത് ഓടനിർമ്മിച്ച് മഴവെള്ളം ഒഴുക്കിയാലെ പ്രശ്നത്തിന് പരിഹാരമാകൂ എന്ന് പ്രദേശവാസികൾ പറയുന്നു.