
നെയ്യാറ്റിൻകര : ആർ.ശങ്കറിന്റെ 52 -ാമത് ചരമവാർഷികം നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി സുമകുമാരി,നിനോ അലക്സ്,ബ്ലോക്ക് ഭാരവാഹികളായ ഹക്കീം,സുദേവൻ,ഗോപാലകൃഷ്ണൻ,മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് കുമാർ,ഇരുമ്പിൽ മണിയൻ,വി.സി റസൽ കൗൺസിലർമാരായ,ഗ്രാമം പ്രവീൺ,ഗോപകുമാർ വിൻസന്റ്, ഐ.എൻ.ടി.യു.സി നേതാക്കളായ സെയ്താലി,തിരുപുറം സന്തോഷ് കുമാർ,ശാസ്ത്രവേദി സംസ്ഥാന ഭാരവാഹികളായ സി.കെ.സുരേഷ് കുമാർ,എൻ.എൽ.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.