
നെടുമങ്ങാട്: പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് പിന്നാലെ നെടുമങ്ങാട് നഗരസഭ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വില നൽകി ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി, കൗൺസിലർമാരായ സജിത,സുമയ്യാ മനോജ്, ശ്യാമള,നഗരസഭ സെക്രട്ടറി ആർ.കുമാർ,എച്ച്.എസ്.നവാസ്, എച്ച്.ഐ.ബിന്ദു,സുബിത,ശ്രീകല,ജു,മീര, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.