hi

കിളിമാനൂർ: കിളിമാനൂർ ഉപജില്ലാ കലോത്സവം നടക്കുന്ന ആർ.ആർ.വി സ്കൂളിന് സമീപം എത്തിയാൽ നിറയെ ചെറിയ ഭക്ഷണ ശാലകളാണ്. ഭക്ഷണം വിളമ്പുന്നതോ വിദ്യാർത്ഥികളും. എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൻപതോളം വോളന്റിയർമാരാണ് ഭക്ഷണ ശാലകൾ ഒരുക്കിയിരിക്കുന്നത്. കപ്പ പുഴുങ്ങിയത് മുതൽ ചിക്കൻ കറി വരെ ഇവിടെ ലഭിക്കും. മത്സരാർത്ഥികളും കലാസ്വാദകരും ഇടവേളകളിൽ ഇവിടെയെത്തി ലഘു ഭക്ഷണങ്ങൾ കഴിക്കുന്നു. തുടങ്ങി ഇവിടെ ലഭിക്കാത്തതായി ഒന്നുമില്ല. ഇങ്ങനെ വിറ്റ് ലഭിക്കുന്ന ലാഭവിഹിതം വയനാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എന്നറിയുന്നതോടെ കൂടുതൽ പേർ ഇവിടേക്കെത്തുന്നു.

 അല്പം എരിവും പുളിയുമാകാം

കലോത്സവ വേദിയിലെത്തുന്ന കുട്ടികളെ ആകർഷിക്കാൻ വിവിധതരം അച്ചാറുകളും ഉപ്പിലിട്ടതും ഇവർ ഒരുക്കിയിട്ടുണ്ട്. കാട്ടുനെല്ലിക്ക,​ ചാമ്പയ്ക്ക,​ മാങ്ങ,​ കാരയ്ക്ക,​ നെല്ലിക്ക,​ മുളക് എന്നിവ ഉപ്പിലിട്ടതും വിവിധതരം അച്ചറും ഇവിടെക്കിട്ടും. 10രൂപയാണ് വില.