തിരുവനന്തപുരം: ശ്രീമദ് ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, ശ്രീനാരായണ ഗുരുദേവനെ മഹാത്മാഗാന്ധി സന്ദർശിച്ചതിന്റെ 100-ാം വാർഷികവും മതാതീത ആത്മീയ ആചാര്യനായ ശാശ്വതികാനന്ദയുടെ 75-ാമത് ജയന്തിയും ആഘോഷിക്കും. ഇതോടനുബന്ധിച്ച് 9ന് ഉച്ചകഴിഞ്ഞ് 3ന് മാസ്കോട്ട് ഹോട്ടലിലെ സൊനാറ്റ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആലോചനായോഗത്തിൽ ഡോ.ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് രാജ്യത്തും വിദേശത്തുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കായുള്ള സ്വാഗതസംഘം രൂപീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895113512.