തിരുവനന്തപുരം: ശ്രീ സത്യസായി ബാബയുടെ 99-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സായി ഗ്രാമത്തിൽ നാളെ സാഹിത്യോത്സവവും ഉദയാസ്തമയ കാവ്യപൂജയും നടക്കും.രാവിലെ 9.30ന് ഡോ.ബി.സന്ധ്യ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ഡോ.ഫൈസൽ ഖാൻ,ഡോ.രാധാകൃഷ്ണൻ നായർ,സാഹിത്യകാരന്മാരായ സുദർശനൻ,ഗിരിജ സേതുനാഥ്,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ദേവൻ പകൽക്കുറി തുടങ്ങിയവർ സംസാരിക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും.എഴുത്തുകാരായ വിജയൻ പാലാഴി, കലാം കൊച്ചേറ,ജയൻ പോത്തൻകോട്,പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിക്കും. പ്രാദേശിക എഴുത്തുകാരുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേദി ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. ഫോൺ: 9446331874, 9446559210.