തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവാർഷികം ആചരിച്ചു.ശാഖ പ്രസിഡന്റ് എം.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി.ശാഖ സെക്രട്ടറി ജി.സന്തോഷ്,തോപ്പിൽ ദിലീപ്,ബിജു അപ്പുക്കുട്ടൻ,ഗീതാ കൃഷ്ണൻ,ബി.കെ.സന്തോഷ് കുമാർ,എ.പി.ബാലചന്ദ്രൻ,എ.വി.ശ്രീജിത്ത്,അഭിജിത്ത്.എ.കുമാർ, ഡോ.പല്പു ഫൗണ്ടേഷൻ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ,ട്രഷറർ കരിക്കകം ബാലചന്ദ്രൻ,എം.എൽ.ഉഷാരാജ്, ജി.ഉഷാകുമാരി, ബിന്ദു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.