silpi-sanker

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ഇടയ്യോട് ഊരൂപൊയ്ക ശിവശൈലം വീട്ടിൽ ശില്പി ശങ്കർ (22),മടവൂർ അയണിക്കാട്ട് കോണം കോണത്ത് പുത്തൻ വീട്ടിൽ അതുൽ (22) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി 8ഓടെ പ്രതികൾ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഓഫീസിനകത്ത് അതിക്രമിച്ച് കയറി ഡ്യൂട്ടി വെഹിക്കിൾ സൂപ്പർവൈസറെയും,ജീവനക്കാരനെയും ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ഗോപകുമാർ.ജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സജിത്.

എസ്,ജിഷ്ണു.എം.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.