നെടുമങ്ങാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു.നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ സ്വാഗതം പറഞ്ഞു.ഹിയറിംഗ് എയ്ഡ്, വാക്കർ വീൽചെയർ, മോട്ടോറൈസ്ഡ് വീൽചെയർ, ഡ്രൈ പോർഡ് സ്റ്റിക്ക് മുതലായ ഉപകരണങ്ങളാണ് നൽകിയത്.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ആർ. കുമാർ,കെൽട്രോൺ പ്രതിനിധികൾ, ഐ.സി.ഡി എസ് സൂപ്പർവൈസർ ശരണ്യ,അങ്കണവാടി പ്രവർത്തകർ,സി.ഡബ്ല്യു.എഫ് എന്നിവർ പങ്കെടുത്തു.