തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ 32-ാമത് വാർഷികവും, 112 -ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷത്തിന്റെയും ഭാഗമായി ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം അയ്യങ്കാളി (വി.ജെ.ടി) ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശോഭനാ ജോർജ് അദ്ധ്യക്ഷത വഹിക്കും.ഡോ.ബിജു രമേശ് സ്വാഗതം പറയും. മുൻ സ്പീക്കർ എം.വിജയകുമാർ മുഖ്യാതിഥിയായിരിക്കും.പങ്കജകസ്തൂരി എം.ഡി പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും. സോമതീരം സി.എം.ഡി ബേബി മാത്യു,കാരയ്ക്കാമണ്ഡപം വിജയകുമാർ,കെ.ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.