
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്ര വാർഷികം,അനന്തപുരി നൃത്ത സംഗീതോത്സവം, ശ്രീചിത്തിര തിരുനാൾ ജയന്തി എന്നിവയോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ തെങ്കറ മഹാരാജ്,ഡോ.എൻ.കൃഷ്ണകുമാർ എന്നിവരെ ആദരിച്ചു.ശോഭന ജോർജ് അദ്ധ്യക്ഷത വഹിച്ചു.ഡോ.എൻ.കൃഷ്ണകുമാർ,ജി.ശങ്കർ,കെ.പി.ശങ്കരദാസ്,ഡോ.ജി.രാജ്‌മോഹൻ,പ്രൊഫ.വൈക്കം വേണുഗോപാൽ,കെ.ബാലചന്ദ്രൻ,മുട്ടത്തറ ആർ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.
കലാമത്സര നൃത്ത വിഭാഗത്തിലെ വിജയികൾക്ക് സമ്മാനം നൽകി.തുടർന്ന് തെങ്കറ മഹാരാജിന്റെ സംഗീതക്കച്ചേരി നടന്നു. അയ്യങ്കാളി ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളും മത്സരങ്ങളും 10ന് സമാപിക്കും.