പോത്തൻകോട് : മുൻരാഷ്ട്രപതി കെ.ആർ.നാരായണന്റെ ഓർമ്മദിനത്തിൽ സ്മൃതിപഥമൊരുക്കി ശാന്തിഗിരി ആശ്രമം.ആശ്രമത്തിലെ ഹാപ്പിനസ് ഗാർഡനിൽ കെ.ആർ.നാരായണന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചാണ് കെ.ആർ.നാരായണൻ സ്മൃതി ഒരുക്കുന്നത്.പ്രതിമയുടെ അനാച്ഛാദനവും അനുസ്മരണ സമ്മേളവും നാളെ ഉച്ചയ്ക്ക് 1ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുക്കും.

ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിഷ് മോഹൻ,മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,ശാന്തിഗിരി ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസർ സബീർ തിരുമല,ഡോ.കെ.ആർ.നാരായണൻ ഇന്റർനാഷണൽ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സി.രാജേന്ദ്രൻ,മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റാണി മോഹൻദാസ്,ആർ.സഹീറത്ത് ബീവി, എം.ബാലമുരളി തുടങ്ങിയവർ പങ്കെടുക്കും.