s

തിരുവനന്തപുരം: പുരുഷന്മാർക്കുണ്ടാകുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം മൂലമുള്ള മൂത്രതടസത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും സർജറിയില്ലാത്ത ശാശ്വത പരിഹാരമായ റിസം തെറാപ്പി കരകുളം ലോക മെഡിസിറ്റിയിലെ യൂറോളജി കെയർ സെന്ററിൽ ആരംഭിച്ചു. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മുൻ പ്രൊഫസറും ലോക മെഡിസിറ്റി യൂറോളജി കെയർ സെന്റർ ഡയറക്ടറുമായ ഡോ. എസ്. വാസുദേവന്റെ മേൽനോട്ടത്തിലാണ് ചികിത്സ. വേദനയും കിടത്തി ചികിത്സയും ഒഴിവാക്കിയുള്ളതാണിതെന്ന് ലോക മെഡിസിറ്റി ആൻഡ് നെയ്യാർ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. പ്രേം കിരൺ പറഞ്ഞു. ഐ.എം.എ നെടുമങ്ങാട് പ്രസിഡന്റ് ഡോ.ഹേമ,യൂറോളജി അസോസിയേഷൻ പ്രസിഡന്റ് ഡോ.വിനോദ്,ലോക മെഡിസിറ്റി ചെയർമാൻ ഡോ.കെ.പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. 8, 9 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ ബി.പി.എച്ച് (പ്രോസ്റ്റേറ്റ്), കിഡ്നിസ്റ്റോൺ,തുടർച്ചയായ യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയവയ്‌ക്ക് സൗജന്യ പരിശോധന നടത്തും. പങ്കെടുക്കുന്നവർക്ക് രക്തപരിശോധനയ്ക്കും,സി.ടി സ്‌കാൻ,യു.എസ് സ്‌കാൻ എന്നിവയ്ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.സർജറിക്ക് പ്രത്യേക ഡിസ്‌കൗണ്ട് പാക്കേജുകളും ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി ഫോൺ 7511196969,6363009393.