vilavoorkal

മലയിൻകീഴ്: വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെടിയുണ്ട കണ്ടെത്തി. മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള വെടിയുണ്ട ലക്ഷ്യം തെറ്റി വീട്ടിൽ വീണതാകാമെന്നാണ് സംശയം.സംഭവസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയി ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്.ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ തുള വീണിരുന്നു.മലയിൻകീഴ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.നേരത്തെ സമാന രീതിയിൽ സമീപത്തെ വീടുകളിൽ വെടിയുണ്ട വീണിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.