തിരുവനന്തപുരം: സ്വാമി ഈശയുടെ എഴുപതാം ജയന്തി ആഘോഷം 9 ,10 തീയതികളിൽ സ്റ്റാച്യു വൈ.എം.സി എ ഹാളിലും ആനയറ ഈശ വിശ്വ വിദ്യാലയത്തിലും നടക്കും. 9 ന് രാവിലെ 10 ന് വൈ.എം.സി എ ഹാളിൽ നടക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ്, ഡോ. കിരൺ വ്യാസ്, ഡോ. കെ. ജയകുമാർ, ഡോ. എം.കെ.സി നായർ, പ്രൊഫ. ഡോ.വി.രഘു, ഡോ. എം.ആർ. തമ്പാൻ, കടകം പള്ളി സുരേന്ദ്രൻ എം.എൽ.എ , എം.വിജയകുമാർ, സംഗീത സംവിധായകൻ ശരത്, ആർക്കിടെക്ട് ഡോ. ജി.ശങ്കർ എന്നിവർ പങ്കെടുക്കും. 10 ന് 3 ന് ആനയറ ഈശ വിശ്വ വിദ്യാലയത്തിൽ നടക്കുന്ന ജയന്തി ആഘോഷ പൊതുസമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ, കർണാടക മുൻ ചീഫ് ജസ്റ്റിസ് സുബ്രോ കമാൽ മുഖർജി, വി.എസ്. ശിവകുമാർ, ബാബു ദിവാകരൻ, കെ.പി. മോഹനൻ, ഡോ. എൻ. രാധാകൃഷ്ണൻ, ഗോപകുമാർ, പ്രൊഫ.എം.ജി. ശശിഭൂഷൺ എന്നിവർ പങ്കെടുക്കും.