തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ ജലവിതരണം നിറുത്തിവയ്ക്കും.ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളമ്പാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നീ സ്ഥലങ്ങളിലെ ജലവിതരണമാണ് തടസപ്പെടുക. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.