
തിരുവനന്തപുരം: ആസാമീസ് ബാലിക അനുഷ്ക ദാസിന് സൗത്ത് സബ് ജില്ലാ കലോത്സവത്തിന് നൃത്തത്തിൽ എ ഗ്രേഡ്.കാഞ്ഞിരംപാറ ഗവൺമെന്റ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അനുഷ്ക.നാടോടി നൃത്തവിഭാഗത്തിലാണ് അനുഷ്ക ദാസ് മത്സരിച്ചത്.അസാമികളായ പങ്കജ് ദാസിന്റെയും, റിമ്പ ദാസിന്റെയും മകളാണ് അനുഷ്ക ദാസ്.മാതാപിതാക്കൾ ജോലി തേടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മകളും ഒപ്പം എത്തിയത്. മരുതംകുഴിയിൽ മയൂര സ്കൂൾ നടത്തുന്ന നൃത്ത അദ്ധ്യാപിക സുരഭി നായരാണ് കുട്ടിയുടെ നൃത്തത്തിലുള്ള താല്പര്യം കണ്ട് ഫീസ് വാങ്ങാതെ സൗജന്യമായി നൃത്തം പഠിപ്പിച്ചത്.