തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനുകീഴിലെ കോവളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മുഖേന നടത്തുന്ന പദ്ധതികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.പ്രായം 20 -45 വയസ്.എസ്.എസ്.എൽ.സിയും ആയുർവേദ മെഡിക്കൽ എഡ്യുക്കേഷനിൽ പഞ്ചകർമ്മ തെറാപ്പി കോഴ്സ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.താല്പര്യമുള്ളർ 15ന് രാവിലെ 10.30ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.