
നെയ്യാറ്റിൻകര: സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടുകാൽ വട്ടവിള അശ്വതി ഭവനിൽ വിഷ്ണു(34)വിനെയാണ് റിമാൻഡ് ചെയ്തത്. സേലത്തെ പ്രമുഖ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം നൽകി 40 ലക്ഷത്തോളം രൂപ തട്ടിച്ചതിന്റെ രണ്ടു പരാതികളുടെ അടിസ്ഥാനത്തലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമുകിൻകോട് സ്വദേശിയിൽ നിന്ന് 12.5 ലക്ഷം രൂപയും ഉരുട്ടുകല സ്വദേശിയിൽ നിന്ന് 25 ലക്ഷത്തിലധികം രൂപയും തട്ടിച്ചെന്നാണ് കേസ്. തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റടിയിലെടുത്തത്. നെയ്യാറ്റിൻകര സി.ഐ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിലാണ് ഇയാളെ വഞ്ചിയൂർ ഭാഗത്തുനിന്നും കസ്റ്റഡിയിലെടുത്തത്.