തിരുവനന്തപുരം: ഡിസൈൻ മേഖലയിലെ പുത്തൻ ട്രെൻഡുകളെ പരിചയപ്പെടുത്തുന്നതിനായി ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് ദ്വിദിന ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു.16,17 തീയതികളിൽ ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന 'എലിവേറ്റ് യു.ഐ/ യുഎക്‌സ് ബൂട്ട്ക്യാമ്പ് 2024' ലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.'എഐ ടൂൾസ് ഫോർ ഡിസൈൻ', 'ഡിസൈൻ തിങ്കിങ്', 'സ്റ്റോറി ടെല്ലിംഗ് ഇൻ യുഎക്‌സ്' തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള സെഷനുകൾക്ക് ആഗോള വിദഗ്ദ്ധരായ പ്രദീപ് ജോസഫ് (ഗൂഗിൾ), പുനീത് അറോറ (ഡെൽ), കാർത്തിക എ.കെ (എച്ച്എഫ്‌ഐ), രാജത് പട്ടേൽ (ഫോൺ പേ), ശ്രീജേഷ് രാധാകൃഷ്ണൻ (എയർ ഇന്ത്യ) എന്നിവർ നേതൃത്വം നൽകും. 'എമേർജിംഗ് ടെക്‌നോളജീസ് ഇൻ ഡിസൈൻ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചകളും 'റിയൽ ടൈം ഡിസൈൻ ചലഞ്ചുമായി ബന്ധപ്പെട്ട ചർച്ചകളും ക്യാമ്പിനെ ശ്രദ്ധേയമാക്കും. മാർവെലസ് ഡിസൈൻ സ്റ്റുഡിയോ,കേരള ഐ.ടി,ടെക്‌നോപാർക്ക്,യു.ഡി.എസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പ് .

വിദ്യാർത്ഥികൾക്ക് പരിമിതമായ സൗജന്യ പാസുകൾ ലഭ്യമാണ്.രജിസ്‌ട്രേഷനായി: : https://elevate.reflectionsglobal.com

കൂടുതൽ വിവരങ്ങൾക്ക്: elevate@reflectionsinfos.com.